സി.ഐ.എം.എസ്; രാജ്യത്താദ്യമായി നൂതന പദ്ധതിക്ക് തുടക്കമിട്ട് കേരളം

2020-01-27 By Admin

തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും മറ്റും നുഴഞ്ഞു കയറി അക്രമങ്ങൾ നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ അതിന് പരിഹാരം കാണാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കേരള പോലീസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ ബൽറാം കുമാർ ഉപാധ്യായ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീട്, സ്ഥാപനം, ഓഫീസ് എന്നിവിടങ്ങൾ അക്രമിക്കപ്പെട്ടാൽ വെറും ഏഴ് സെക്കന്റിനുള്ളിൽ പോലീസിന് അറിയാനാകും. രാജ്യത്താദ്യമായി കേരളമാണ് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കെൽട്രോണിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും വ്യാപകമായ നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പുതിയൊരു പദ്ധതി കേരള പൊലീസ് തുടക്കം കുറിക്കാനായി ഒരുങ്ങുന്നത്. സെൻട്രൽ ഇൻട്രഷൻ മോണിറ്ററിങ് സിസ്റ്റം(സി.ഐ.എം.എസ്) എന്ന പദ്ധതിയാണ് കേരളം നടപ്പിലാക്കാൻ പോകുന്നത്. കേരള പോലീസാണ് ഇന്ത്യയിൽ ആദ്യമായി ഈ പദ്ധതി അവതരിപ്പിക്കുന്നത്. 

നിങ്ങളുടെ സ്ഥാപനം ആരെങ്കിലും ആക്രമിച്ചാൽ മൂന്ന് മുതൽ ഏഴ് സെക്കന്റിനകം സി.ഐ.എം.എസ് കൺട്രോൾ റൂമിൽ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കാണാൻ കഴിയും. ഉടൻതന്നെ സി.ഐ.എം.എസ് കൺട്രോൾ റൂമിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഈ വിവരം റിപ്പോർട്ട് ചെയ്യപ്പെടും. പൊലീസ് സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചേരാനുള്ള ദൂരം, സമയം, ലൊക്കേഷൻ മാപ്പ് മുതലായ വിവരങ്ങൾ കൈമാറുകയും ചെയ്യും. തത്സമയം തന്നെ പൊലീസ് എത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്യും. 

സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സി.ഐ.എം.എസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കാവുന്നതാണ്. സ്ഥാപനം സി.ഐ.എം.എസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാൽ കൺട്രോൾ റൂമിലുള്ള പ്രത്യേകതരം ഹാർഡ് വെയറും വീഡിയോ മാനേജ്മെന്റ് സിസ്റ്റവും നിങ്ങളുടെ സ്ഥാപനത്തിൽ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെൻസറുകളും ക്യാമറകളും ഇന്റർഫേസിങ് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കും. ഇത്തരത്തിൽ കണക്ഷൻ നിലനിൽക്കുന്നതിനാൽ ഏത് സമയത്തും നിങ്ങളുടെ സ്ഥാപനം പൊലീസ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും. മൂന്ന് മാസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. 

സംസ്ഥാന സർക്കാരിന്റെ നിർദേശം പ്രകാരം കേരള പൊലീസ് തയാറാക്കിയ ഈ പദ്ധതി കെൽട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.ഐ.എം.എസ് കൺട്രോൾ റൂം കേരള പൊലീസിന്റെയും കെൽട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും പ്രവർത്തിക്കുക.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||